യുവാവിന്റെ ചെവിക്കുള്ളില്‍ ചിലന്തി വല

സ്വ ലേ

May 13, 2019 Mon 07:15 AM

ബെയ്ജിങ്ങ്:  ചെവിയില്‍ ചൊറിച്ചിലുമായി ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നു. ചെവിക്കുള്ളില്‍ വല നെയ്തുകൊണ്ടിരിക്കുന്ന ചിലന്തിയെയാണ് ഡോക്ടര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ചൈനയിലെ ജിയാമ്ഗ്‌സു പ്രവിശ്യയിലാണ് സംഭവം. ചെവിയ്ക്കുള്ളില്‍ എന്തോ ഇഴയുന്നതായി സംശയം തോന്നിയ യുവാവ് ഡോക്ടറുടെ അടുത്തെത്തി പരിശോധനയിലാണ് ചെവിക്കുള്ളില്‍ ചിലന്തി വല നെയ്തുകൊണ്ടിരിക്കുന്നതായി അറിഞ്ഞത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ചെവിക്കുള്ളിലേയ്ക്ക് സലൈന്‍ ലായനി കടത്തിവിട്ട് ചിലന്തിയെ നിര്‍ജ്ജീവമാക്കിയ ശേഷം പുറത്തെടുക്കുകയായിരുന്നു.


  • HASH TAGS
  • #china