എം.എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപകരമായ പരാമര്‍ശം; നാല് മലയാളികള്‍ അറസ്റ്റില്‍

സ്വലേ

Sep 07, 2019 Sat 07:47 PM

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നാലുപേർ അറസ്റ്റിലായി.  തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.ഇവരില്‍ രണ്ടുപേര്‍ യൂസഫലിയോട് മാപ്പ് അപേക്ഷിക്കുകയും സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന് തുടര്‍ന്ന് മോചിതരായി.ദമ്മാമില്‍ നിന്ന് രണ്ടുപേരും ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശി ഷാജി പുരുഷോത്തമനാണ് ദമ്മാമില്‍ നിന്ന് പിടിയിലാവരിലൊരാള്‍.വേങ്ങര സ്വദേശി അന്‍വറാണ് ദമ്മാമില്‍ നിന്ന് പിടിയിലായ മറ്റൊരാള്‍.കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഷീദും റിയാദില്‍ നിന്ന് അറസ്റ്റിലായി. 


  • HASH TAGS
  • #Lulu group