പാലാ ഉപതെരഞ്ഞെടുപ്പ് ; ജോസ് ടോമിന് ചിഹ്നം "കൈതച്ചക്ക'

സ്വലേ

Sep 08, 2019 Sun 12:08 AM

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കാതായതോടെയാണ് പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നത്. വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്‍റെ പേര് ഏഴാമതായിട്ടാവും പ്രദര്‍ശിപ്പിക്കുന്നത്.പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളിയതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്."ഓട്ടോറിക്ഷ' ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രന്‍ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു.നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചു.

  • HASH TAGS
  • #Election
  • #Pala