വയനാട്ടുകാരുടെ കണ്ണിലുണ്ണി മണിയനാന ചരിഞ്ഞു

സ്വലേ

Sep 08, 2019 Sun 04:19 AM

പുല്ലുമല: വയനാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന മണിയനാന ചരിഞ്ഞു. ബത്തേരി കുറിച്യാട് വനമേഖലയില്‍ വെച്ച്  മറ്റ് കാട്ടാനകളുടെ കുത്തെറ്റാണ് മണിയൻ ചരിഞ്ഞത്. നാട്ടുകാർ നല്‍കുന്നതെല്ലാം വയറുനിറച്ച് കഴിച്ച് വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലമാണ് മണിയന്റെത്. വയനാട്ടില്‍ മറ്റു കാട്ടാനകൾ നാട്ടില്‍ ശല്യക്കാരാകുമ്പോഴും മണിയന്‍ ഏവർക്കും  ഓമനയായിരുന്നു.  


കുറിച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയില്‍വച്ച് കഴിഞ്ഞദിവസം രാത്രി കാട്ടാനകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കെറ്റാണ് ആന ചരിഞ്ഞത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മണിയന്‍റെ മൃതദേഹം വനംവകുപ്പധികൃതർ കാട്ടില്‍തന്നെ സംസ്കരിക്കും.

  • HASH TAGS