മുന്‍ കേന്ദ്രമന്ത്രി രാം ജഠ്‌മലാനി അന്തരിച്ചു

സ്വ ലേ

Sep 08, 2019 Sun 06:15 PM

 മുതിര്‍ന്ന അഭിഭാഷകനും കേന്ദ്ര മന്ത്രിയുമായിരുന്ന രാം ജേഠ്മലാനി(95) അന്തരിച്ചു. ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.വാജ്പേയി മന്ത്രി സഭയില്‍ നിയമം, അര്‍ബന്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുളള മലാനി പ്രമാദമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.


ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്.രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖ അഭിഭാഷകരാണ്‌.

  • HASH TAGS
  • #bjp
  • #രാം ജഠ്‌മലാനി