ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറെ കണ്ടെത്തി

സ്വലേ

Sep 08, 2019 Sun 10:01 PM

ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓര്‍ബിറ്റമായുള്ള ആശയവിനിമയം നഷ്ടമായ ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയത്.സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ വച്ച്‌ നഷ്ടമായെന്ന് ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചത്. 


ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട് . വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് ഐഎസ്‌ആര്‍‌ഒ ചെയര്‍മാന്‍ കെ ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയില്‍ തന്നെയാണ് വിക്രം ലാന്‍ഡര്‍ ഉള്ളത് എന്നാണ് വിവരം.ലാന്‍ഡറും ഓര്‍ബിറ്ററും തമ്മിലുള്ള ആശയ വിനിമയം പുനസ്ഥാപിക്കാന്‍ സാധിക്കുമോ എന്ന കാര്യം ഇപ്പോഴും ഐഎസ്‌ആര്‍ഒ‌ പരിശോധിക്കുകയാണ് തെര്‍മല്‍ ഇമേജുകള്‍ പ്രോസസ് ചെയ്ത ശേഷം മാത്രമേ ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റെ സ്ഥിതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. 

  • HASH TAGS
  • #വിക്രം
  • #ലാന്‍ഡര്‍