എം.പി ശശി തരൂർ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ തലപ്പത്ത് നിന്നും ഒഴിയുന്നു

സ്വലേ

Sep 09, 2019 Mon 08:22 PM

ശശി തരൂർ  കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജി വെക്കുന്നു. കോൺഗ്രസിന്റെ ആശയപ്രചാരണത്തിനായി രൂപീകരിച്ച രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയാണ്  ഡിജിറ്റൽ മീഡിയ സെൽ.


മീഡിയ സെല്ലിന്റെ  ചെയർമാൻ  ശശി തരൂരും കൺവീനർ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശശി തരൂർ  പ്രശംസിച്ചത്  വിവാദത്തിൽ ആയതോടെ എംപിയെന്ന നിലയിൽ തരൂരിനോട്  വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും  കെപിസിസി അതുചെയ്തതിലുള്ള വിഷമമാണ് രാജി തീരുമാനത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.

  • HASH TAGS