ജമ്മു കാശ്മീര്‍- ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂചലനം ; ആളപായമില്ല

സ്വലേ

Sep 09, 2019 Mon 10:55 PM

ന്യൂഡല്‍ഹി: ജമ്മുകശ്മീർ-ഹിമാചൽ പ്രദേശ് അതിർത്തിയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചാണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.10-നാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട്  ചെയ്തു. 


ഹിമാചല്‍പ്രദേശിലെ ചമ്പ അതിര്‍ത്തിലാണ് രണ്ടാമത്തെ   ഭൂചലനം അനുഭവപെട്ടത്. ഇത് റിക്ടർ സ്‌കെയിലിൽ 3.2  തീവ്രത രേഖപ്പെടുത്തി. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല.

  • HASH TAGS