തുടർച്ചയായ ബാങ്ക് അവധി ; എടിഎമ്മുകളില്‍ പണം നിറയ്ക്കാൻ നിര്‍ദ്ദേശം നൽകി

സ്വലേ

Sep 10, 2019 Tue 02:27 AM

തിരുവനന്തപുരം: ബാങ്കുകൾക്ക് ഓണാവധി ആയതിനാൽ     എടിഎമ്മുകളില്‍ പണക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടി. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയാണ്.  


അതുകൊണ്ട് തന്നെ പണ ക്ഷാമം നേരിടാതിരിക്കാന്‍ അവധി ദിവസങ്ങളായ ചൊവ്വയും വെള്ളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നിര്‍ദ്ദേശം എസ്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  • HASH TAGS