മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം: ചര്‍ച്ച പരാജയം

സ്വലേ

Sep 10, 2019 Tue 02:03 PM

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി പിടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന  സമവായ ചര്‍ച്ച പരാജയം.


പിടിച്ചുവച്ച ശമ്പളവും, ബോണസും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് അറിയിച്ചു.ഇതോടെ മുത്തൂറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും.

  • HASH TAGS
  • #Muthoot