പാക്ക് മുന്‍ എംഎല്‍എ ഇന്ത്യയില്‍ അഭയം തേടി

സ്വന്തം ലേഖകന്‍

Sep 10, 2019 Tue 09:10 PM

ചണ്ഡിഗഡ് :  പാക്ക് മുന്‍ എംഎല്‍എ ഇന്ത്യയില്‍ അഭയം തേടി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ മുന്‍ എംഎല്‍എ ബല്‍ദേവ് കുമാറാണ് ഭാര്യ ഭാവനയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒരു മാസത്തിലേറെയായി പഞ്ചാബിലെ ഖന്ന പട്ടണത്തില്‍ കഴിയുന്നത്.'പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. മുസ്‌ലിം മതവിശ്വാസികളും സുരക്ഷിതരല്ല. അതിക്രമങ്ങളും ആളുകളെ ലക്ഷ്യമിട്ടു കൊല്ലുന്നതും വര്‍ധിച്ചു. വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് പാക്കിസ്ഥാനില്‍ കഴിഞ്ഞത്. രണ്ടു വര്‍ഷം എന്നെ ജയിലിലാക്കി. പാക്കിസ്ഥാനിലേക്ക് ഇനി മടങ്ങിപ്പോകില്ല. സഹോദരങ്ങള്‍ പാക്കിസ്ഥാനിലാണ്. നിരവധി സിഖ്, ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നു. തനിക്കും കുടുംബത്തിനും രാഷ്ട്രീയ അഭയവും സുരക്ഷയും നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഇമ്രാന്‍ ഖാനില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഭരണത്തിലെത്തിയതോടെ അദ്ദേഹവും മാറി' - ബല്‍ദേവ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 11നാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും ഉത്തമബോധ്യത്തോടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.   • HASH TAGS