കാന്‍സറില്ലാതെ കീമോ തെറാപ്പി ചെയ്തതിൽ നീതി തേടി രജനി സമരത്തിൽ

സ്വലേ

Sep 11, 2019 Wed 08:15 PM

കാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പി ചെയ്‌തതിൽ  നീതി ആവശ്യപ്പെട്ട് മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ  രജനിയുടെ സമരം ആരംഭിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്നും തനിക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും ആവശ്യപെട്ടാണ്  രജനി സമരം നടത്തുന്നത്.മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശിയായ രജനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. മെഡിക്കല്‍ കോളേജിലെ ലാബില്‍ ബയോപ്‌സി ടെസ്റ്റ് ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ലാബിലെ റിസള്‍ട്ട് വരാന്‍ താമസിച്ചതിനാല്‍ സ്വകാര്യലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജനിക്ക് കീമോ തുടങ്ങി.എന്നാല്‍ മെഡിക്കല്‍ കോളേജ് ലാബിലെ റിസള്‍ട്ടില്‍ രജനിക്ക് കാന്‍സര്‍ ഇല്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് രജനി നീതി ആവശ്യപ്പെട്ട് സമരം നടത്തുന്നത്.

  • HASH TAGS
  • #Cancer
  • #Rajani