പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു

സ്വലേ

Sep 12, 2019 Thu 01:51 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. സെപ്തംബര്‍ പതിനാലാം തീയതി ശനിയാഴ്ചയാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നത്.ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്ന്  സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല് പറഞ്ഞു. വില്‍പ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഓണ്‍ലൈന്‍ വഴി നല്‍കും. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് സമ്മാനങ്ങള്‍ വില്‍ക്കുന്നത്.

  • HASH TAGS