മാസ്സ് ഇന്‍ട്രോയുമായി ലനയുടെ യൂട്യൂബ് ചാനല്‍

സ്വന്തം ലേഖകന്‍

May 13, 2019 Mon 10:27 AM

ഇടയ്ക്കിടെയുള്ള ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാറുള്ള ലെന മറ്റൊരു മാസ്സ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ്. 'ലെനാസ് മാഗസിന്‍'  എന്ന യൂട്യൂബ് ചാനലുമായാണ് ഇത്തവണ താരത്തിന്റെ വരവ്. ഞായറാഴ്ച ഔദ്യോഗികമായി ആരംഭിച്ച യൂട്യൂബ് ചാനല്‍ ഒരു ദിവസം കൊണ്ട് 22 കെ സബ്‌സ്‌ക്രൈബേര്‍സിനെയാണ് സ്വന്തമാക്കിയത്.


ആദ്യ ദിവസം തന്നെ 'യു ഇന്റര്‍വ്യൂ' എന്ന വേറിട്ട പരിപാടിക്കാണ് താരം തുടക്കം കുറിച്ചത്. ആരാധകരുമായി നേരിട്ട് വീഡിയോ ചാറ്റിങ്ങിലൂടെ ആശയങ്ങള്‍ പങ്കുവെക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതുമാണ് പരിപാടിയിലൂടെ ലക്ഷ്യം. തന്റെ വ്യക്തി ജീവിതം കൂടുതല്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് വെക്കുക എന്ന ഉദ്ദേശമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 20 വര്‍ഷമായി ആരാധകര്‍ നല്‍കുന്ന സ്‌നേഹമാണ് തനിക്ക് പ്രചോദനമായതെന്നും ലെന പറഞ്ഞു.


വ്യത്യസ്ഥമായ ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരം മലയാള സിനിമയില്‍ തനിക്ക് ലഭിച്ച വേഷങ്ങളെല്ലാം മനോഹരമാക്കിയിരുന്നു. മുതിര്‍ന്ന നടന്‍മാരുടെ അമ്മ വേഷങ്ങളടക്കം വ്യത്യസ്ഥമായ നെഗറ്റീവ് റോളുകളിലും വേറിട്ട അഭിനയ മികവ് കാഴ്ച്ചവെയ്ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.


തലമൊട്ടയടിച്ചും മുടി ബോയ് കട്ട് ചെയ്തും ഏതു തരം ഗെറ്റപ്പും തനിക്ക് വഴങ്ങുമെന്ന് നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെ തെളിയിച്ച ലെന, തന്റേതായ അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയാന്‍ മടി കാണിക്കാറില്ല. 'ലെനാസ് മാഗസിന്‍' യൂട്യൂബ് ചാനലും താരത്തിന്റെ 'യൂ ഇന്റര്‍വ്യൂ' പരിപാടിയും ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും ആരാധകര്‍ക്കായ് ലെന യൂട്യൂബ് ലൈവില്‍  ഉണ്ടാകും.

  • HASH TAGS
  • #lena
  • #lena'smagazine
  • #malayalamactress