ബസ്സില്‍ കുഴഞ്ഞുവീണ വണ്ണപുരം സ്വദേശി അടിയന്തര ചികില്‍സ കിട്ടാതെ മരിച്ചു

സ്വന്തം ലേഖകന്‍

Sep 12, 2019 Thu 07:33 PM

വണ്ണപ്പുറം : ബസ്സില്‍ കുഴഞ്ഞുവീണ വണ്ണപുരം സ്വദേശി ചികില്‍സ കിട്ടാതെ മരിച്ചു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഇന്നലെ മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യബസില്‍ കുഴഞ്ഞുവീണതാണ് സേവ്യര്‍.  രോഗിക്ക് ബസ് ജീവനക്കാര്‍ ഉടന്‍ ചികില്‍സയ്ക്ക് വഴിയൊരുക്കിയില്ല. 


 അഞ്ചുകിലോമീറ്റര്‍ യാത്രയ്ക്കുശേഷമാണ് സേവ്യറിനെ ഇറക്കിവിട്ടത്. എന്നാല്‍ രോഗിക്ക്  പ്രാഥമികശ്രുശൂഷ നല്‍കി ഓട്ടോയില്‍ കയറ്റിവിടുകയാണ് ചെയ്തത്. ബസില്‍ ജീവനക്കാര്‍ കുറവായതുകൊണ്ടാണ് രോഗിയെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതെന്നും ബസുടമ പറഞ്ഞു. ബസുകാര്‍ മാന്യമായാണ് പെരുമാറിയതെന്ന് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ പറഞ്ഞു
  • HASH TAGS
  • #privatebus
  • #saviour
  • #moovattupuzha
  • #vannapuram