93 വയസ്സിലും കുഞ്ഞേട്ടന്‍ ഹീറോയാടാ ഹീറോ

സ്വന്തം ലേഖകന്‍

Sep 13, 2019 Fri 02:48 AM

വയസ്സ് 18 അല്ല 93 ആണ് കുഞ്ഞേട്ടന്. പക്ഷേ മണ്ണില്‍ കാലുവെച്ചാല്‍ 18 ന്റെ ചെറുപ്പമാണ് കുറുമണി ഗ്രാമത്തിലെ തൊട്ടിയില്‍ പത്രോസ് എന്ന കുഞ്ഞോട്ടന്.  ഇപ്പോഴും ആവേശമാണ് ഒറ്റയ്ക്കും പണിക്കാര്‍ക്കൊപ്പവും പണിയെടുക്കാന്‍. പ്രായത്തെ മറികടന്ന് രണ്ടേക്കറില്‍ ഇപ്പോഴും ഓടി നടന്ന് പണിയെടുക്കും കുഞ്ഞേട്ടന്‍. വരമ്പ് തീര്‍ക്കാനും തടം തീര്‍ക്കാനും കുഞ്ഞേട്ടന്‍ കൃഷിയിടത്തില്‍ സജീവമാണ്.


തിരുവിതാംകൂറില്‍ നിന്ന് കുടുംബത്തോടൊപ്പം കുടിയേറി വയനാട്ടിലെ കാടും പുഴയും  വയലും നിറഞ്ഞ കുറുമണി എന്ന ഗ്രാമത്തില്‍ ഭാര്യ അന്നയുമൊത്ത് വരുമ്പോള്‍ വാങ്ങിയ സ്വലം മുഴുവന്‍ മുളംകാട് ആയിരുന്നു. പിന്നീട് ആ ഭൂമിയില്‍ പൊന്നു വിളയിക്കാന്‍ കുഞ്ഞേട്ടന്‍ ആരെയും കാത്തുനിന്നിട്ടില്ല.


11 മക്കളും പേരകുട്ടികളും മരുമക്കളുമായി കുഞ്ഞേട്ടന്‍ ഹാപ്പിയാണ്. 18 വയസ്സില്‍ വാര്‍ദ്ധക്യം കൊണ്ടുനടക്കുന്ന ഈ കാലത്ത് കുഞ്ഞേട്ടന്‍ ഹീറോയാണ് ഹീറോ  • HASH TAGS
  • #wayanad
  • #Farmer
  • #Kunjettan