ഓണത്തിന് മില്‍മയ്ക്ക് റെക്കോര്‍ഡ് വില്‍പന

സ്വലേ

Sep 13, 2019 Fri 05:08 PM

കൊച്ചി: ഓണത്തിന് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപനയാണ് ഉണ്ടായത്. കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിച്ചതിന്  പുറമെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്നും പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് മിൽമ ലഭ്യമാക്കിയത്. ഉത്രാടം നാളിലെ കണക്ക് പ്രകാരം മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. നാൽപത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റ‍ർ പാലും, അഞ്ച് ലക്ഷത്തി എൺപത്തിയൊന്‍പതിനായിരം ലിറ്റർ തൈരുമാണ് ഓണക്കാലത്ത് മിൽമ കേരളത്തിൽ വിറ്റത്. ഇത് മിൽമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിൽപനയാണ്. 


പുതുതായി ആരംഭിച്ച മൊബൈല്‍ ആപ്പ് വിൽപ്പനയിൽ വലിയ  വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട് . കൊച്ചിയിലും തിരുവനന്തപുരത്തും  മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.   

  • HASH TAGS