കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

സ്വലേ

Sep 14, 2019 Sat 03:48 AM

ഹരിപ്പാട് :  പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ 5.45ന് ആയിരുന്നു അപകടം നടന്നത്. 


കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ഇയോൺ കാറും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.കാർ യാത്രികരായ കോട്ടയം താഴകം കല്ലൂപറമ്പിൽ ഉണ്ണിരാജ (50) ഭാര്യ രേണു (45) പിക്കപ്പ് വാൻ ഡൈവർ തൃശൂർ കോട്ടപ്പടി വാഴപ്പള്ളി റോയി ഡോമനിക്ക് ( 42) എന്നിവർക്കാണ് പരിക്കേറ്റത്. 

  • HASH TAGS
  • #accident