മുത്തൂറ്റ് ഫിനാൻസിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ നടപടി; എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു

സ്വലേ

Sep 14, 2019 Sat 04:09 AM

കൊച്ചി:  മുത്തൂറ്റ് ഫിനാൻസിനെതിരെ സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെയാണ് കമ്പനി സസ്പെന്‍ഡ് ചെയ്തത്.ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താല്‍ എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു . 

  • HASH TAGS