മരണശേഷം മൃതദേഹം ചലിക്കുന്നതായി കണ്ടാല്‍ ഭയപ്പെടേണ്ട

സ്വലേ

Sep 14, 2019 Sat 05:30 PM

മരിച്ചുകഴിഞ്ഞ് ഒരു വര്‍ഷം വരെ മനുഷ്യശരീരം ചലിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഈ പഠനം നടത്തിയത്.



പതിനേഴ് മാസത്തോളം ഒരു മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങള്‍ ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മൃതദേഹത്തിന്റെ ചലനം നിരീക്ഷിക്കുന്നതിനായി ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളും ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്.ഫൊറന്‍സിക് സയന്‍സ് ഇന്റര്‍നാഷണല്‍ സൈനര്‍ജി എന്ന ശാസ്ത്രജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.


  • HASH TAGS
  • #Death