തിരമാലയിറങ്ങുമ്പോള്‍ തീരം നിറയെ മത്തി ചാകര

സ്വലേ

Sep 15, 2019 Sun 02:00 AM

കാഞ്ഞങ്ങാട് : തിരമാലയിറങ്ങുമ്പോള്‍ തീരം നിറയെ മത്തി.  കാഞ്ഞങ്ങാടിന്റെ തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് മത്തിച്ചാകരയുണ്ടായത്. ചിത്താരിയിൽ അഴിമുഖം മുതൽ ചേറ്റുകുണ്ട് വരെ നാലുകിലോമീറ്റർ നീളത്തിലും അജാനൂരിൽ അഴിമുഖത്തോട് ചേർന്ന്‌ തെക്കോട്ട് രണ്ടുകിലോമീറ്റർ ദൂരംവരെയുമാണ് മത്തികൾ ഒഴുകിപ്പരന്നെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ്  മത്തിയുമായി തിരമാലകളെത്തുന്നത് കണ്ടത്. ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ്  നാട്ടുകാര്‍ പറയുന്നത്.

  • HASH TAGS