നടന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം: പ്രതികരിക്കാനില്ലെന്ന് നടന്‍ രജനികാന്ത്

സ്വ ലേ

May 14, 2019 Tue 06:03 AM

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന്  രജനികാന്ത്. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്' കമല്‍ ഹാസന്ന്‌റെ വിവാദ പരാമര്‍ശം.'ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും,' കമല്‍ ഹാസന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു.മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ളെ തമ്മില്‍  ഭിന്നിപ്പിക്കാനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട് .  


  • HASH TAGS
  • #rajanikanth