പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ തയാറെന്ന് ചെയര്‍മാന്‍: പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും

സ്വന്തം ലേഖകന്‍

Sep 16, 2019 Mon 06:42 PM

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍  മലയാളത്തില്‍ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയര്‍മാന്‍ നിലപാട് അറിയിച്ചത്. പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.സി ചെയര്‍മാനും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്‍റെ പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച്‌ എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കും. പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.എന്നാൽ  ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഐക്യമലയാളം പ്രസ്ഥാനം സമരസമിതി അറിയിച്ചു. 

  • HASH TAGS
  • #Psc
  • #Psc exam