പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

സ്വന്തം ലേഖകന്‍

Sep 17, 2019 Tue 07:36 PM

 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടകരയിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 


ഏഴ് പതിറ്റാണ്ടിലേറെകാലം മാപ്പിളപാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവുമാണ്.മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്.

 

  • HASH TAGS
  • #എം കുഞ്ഞിമൂസ
  • #മാപ്പിളപ്പാട്ട്