ജെ.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

സ്വന്തം ലേഖകന്‍

Sep 18, 2019 Wed 08:40 PM

കുവൈറ്റ് : ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി)-കുവൈറ്റ് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് ഉത്ഘാടനം ചെയ്തു. ശ്രീ. മുഹമ്മദ് ഹനീഫ വെള്ളച്ചാല്‍ ആണ് ആദ്യ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്. ജെ.സി.സി-യുടെ മംഗഫ് ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുല്‍ വഹാബ് സ്വാഗതവും, ഷാജുദ്ദീന്‍ മാള നന്ദിയും പറഞ്ഞു.  മണി പാനൂര്‍, പ്രദീപ് പട്ടാമ്പി, മൃദുല്‍, പ്രശാന്ത്, രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.


  • HASH TAGS