ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍

Sep 18, 2019 Wed 09:37 PM

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് . ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ  മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട്  ആലപ്പുഴ, എറണാകുളം  ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  പുറപ്പെടുവിച്ചിട്ടുണ്ട്.


ഈ മാസം 22 ന് കണ്ണൂര്‍ ,കോഴിക്കോട്  ജില്ലകളിലും കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ജില്ലകളിലും 22 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

  • HASH TAGS
  • #rain
  • #Heavy rain