ഹിന്ദി അല്ല ഒരുഭാഷയും അടിച്ചേല്‍പ്പിക്കരുത് ; രജനികാന്ത്

സ്വന്തം ലേഖകന്‍

Sep 18, 2019 Wed 09:43 PM

ചെന്നൈ : ഹിന്ദിയല്ല ഒരുഭാഷയും അടിച്ചേല്‍പ്പിക്കരുതെന്ന് രജനികാന്ത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യും പക്ഷേ അടിച്ചേല്‍പ്പിക്കല്‍ ശരിയല്ലെന്ന് നടന്‍ രജനികാന്ത്  വ്യക്തമാക്കി.  ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിലാണ് രജനികാന്തിന്റെ പ്രതികരണം.


എന്നാല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്നാട് അടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് നടന്‍ കമല്‍ ഹാസനും പറഞ്ഞിരുന്നു.


  • HASH TAGS