തെരുവില്‍ ഉറങ്ങികിടക്കുന്ന നാല് വയസ്സ് കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സിസിടിവി ദ്യശ്യം പുറത്ത്

സ്വന്തം ലേഖകന്‍

Sep 18, 2019 Wed 10:22 PM

ലുധിയാന : തെരുവില്‍ ഉറങ്ങികിടക്കുന്ന നാല് വയസ്സ് കാരിയ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സിസിടിവി ദ്യശ്യങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ.  കുട്ടിയെ എടുത്ത്  വണ്ടിയില്‍വച്ച് കടന്നുകളയാന്‍ ശ്രമിക്കുമ്പോഴേക്കും കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉണരുകയായിരുന്നു. ഇതെ തുടര്‍ന്ന് അയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.


പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യം പരിസരത്ത് വന്ന് കുഞ്ഞും കുടുംബവും ഉറങ്ങിയോ എന്ന് ഉറപ്പുവരുത്തിയ ഇയാള്‍ പിന്നീട് സൈക്കിളില്‍ വന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. സിസിടിവി ദ്യശ്യങ്ങളില്‍ സംഭവം വ്യക്തമാണ്.  • HASH TAGS