ആലുവ ലഹരിവിമോചന കേന്ദ്രത്തിൽ ഏറ്റുമുട്ടൽ : യുവാവ് കുത്തേറ്റ് മരിച്ചു

സ്വ ലേ

Sep 18, 2019 Wed 10:25 PM

കൊച്ചി: ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഹരി മാഫിയയില്‍ പെട്ടവര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ആലുവ ചൂണ്ടി സ്വദേശി ചിപ്പിയാണ് കൊല്ലപ്പെട്ടത്. ആലുവ ചൂണ്ടി സ്വദേശി മണികണ്ഠനാണ് കുത്തിയതെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കി . ഇയാള്‍ ഒളിവിലാണ്.


ബുധനാഴ്ച രാവിലെ 8.00 മണിയോടെ ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചിപ്പിയും മണികണ്ഠനും ലഹരി മരുന്ന് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു

  • HASH TAGS
  • #ആലുവ
  • #ലഹരി മാഫിയ