വീണ്ടും കോളേജിലേക്ക് പോകാന്‍ തനിക്ക് ഭയമാണെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി

സ്വന്തം ലേഖകന്‍

May 14, 2019 Tue 06:46 AM

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി പരാതി പിന്‍വലിച്ചതിന് പിന്നാലെ കോളേജ് മാറാനൊരുങ്ങുന്നു. എസ്.എഫ്.ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദവും മാനസിക പീഠനവുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്നും ക്ലാസ് നഷ്ടപ്പെടുന്നതില്‍ വിഷമമുണ്ടായിരുന്നതായും പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിവച്ചിരുന്നു.


തുടര്‍ന്നും കോളേജില്‍ പഠിക്കാന്‍ തനിക്ക് ഭയമാണെന്നും അതുകൊണ്ട് കോളേജ് വിടുകയാണെന്നും പെണ്‍കുട്ടി അറിയിച്ചു. പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം കോളേജില്‍ എത്തി ടിസി ക്ക് അപേക്ഷയും നല്‍കി.


ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും സമരങ്ങളും ഉടലെടുത്തിരുന്നു. പെണ്‍കുട്ടി പരാതിയില്ല എന്ന് വ്യക്തമാക്കിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ അന്വേഷണം തുടരുകയാണ്. എസ്.എഫ്.ഐ പേരുകളടക്കം എഴുതിയ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം തുടരുക.


  • HASH TAGS
  • #universityofthiruvananthapuram