മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സ്വലേ

Sep 19, 2019 Thu 05:56 PM

മുംബൈയിൽ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. പ്രദേശത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തനെ, കൊങ്കണ്‍ എന്നീയിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സർക്കാർ ഇന്ന്  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച രാത്രിയില്‍ കനത്ത മഴയാണ് പെയ്തത്. ഇന്നും പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

  • HASH TAGS