അല്ല ഒരു മര്യാദ വേണ്ടേ ? കിടുക്കന്‍ ട്രോളിറക്കി കേരള പോലീസ് വീഡിയോ

സ്വന്തം ലേഖകന്‍

Sep 19, 2019 Thu 07:55 PM

അമിത വേഗതയില്‍ സഞ്ചരിക്കുന്ന ജോണി എന്ന ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ എളുപ്പമെത്താന്‍ കുറുക്കുവഴി പോയ ബസിപ്പോള്‍ പോലീസ് സ്‌റ്റേഷനിലാണ്. നര്‍മ്മം കലര്‍ത്തി ട്രോള്‍ വീഡിയോ ഇറക്കിയാണ് കേരളാ പോലീസ് ഇത് ജനങ്ങളിലെത്തിച്ചത്.


സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തിപാടിയ ആ വീഡീയോക്ക് മറുപടിയായാണ് കേരളാ പോലീസ് വീഡിയോ ഇറക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.


കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ പേജ് മുന്‍പേ ശ്രദ്ധ നേടിയിരുന്നു. നര്‍മ്മ കലര്‍ത്തി കാര്യം പറഞ്ഞുളള കമന്റുകളും മറുപടികളും വീഡിയോകളും ജനങ്ങളില്‍ വലിയ രീതിയില്‍ എത്തിക്കാന്‍ സോഷ്യല്‍ മീഡിയ കേരളാ പോലീസ് പേജിന് സാധിച്ചിട്ടുണ്ട്.

  • HASH TAGS