ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം; കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ

സ്വലേ

Sep 19, 2019 Thu 08:23 PM

ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന പദവി കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ സ്വന്തമാക്കി.  ഇ.ഡബ്ല്യു ഇന്ത്യ സ്കൂള്‍ റാങ്ക് പട്ടികയിലാണ് നടക്കാവ് സ്കൂള്‍ ഇടംപിടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ സര്‍വേ ആണ് ഇ.ഡബ്ല്യു ഇന്ത്യ സ്കൂള്‍ റാങ്കിങ്.


2013ലാണ് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നവീകരിച്ചത്.  ഇന്നിപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ മികച്ച സ്കൂളെന്ന അംഗീകാരവും  സ്വന്തമാക്കി . അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, കായിക വിദ്യാഭ്യാസം, നേതൃ പാടവം എന്നിവയില്‍ സ്കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 


എം.എല്‍.എ  എ. പ്രദീപ് കുമാറിന്റെ ഇടപെടല്‍ മൂലം ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് നവീകരണത്തിനുള്ള പണം നല്‍കിയത്. പ്രിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നവീകരണം.

  • HASH TAGS