ഉള്ളി വില കത്തികയറുന്നു : കിലോയ്ക്ക് 60 രൂപ വരെ ഉയരാൻ സാധ്യത

സ്വന്തം ലേഖകന്‍

Sep 19, 2019 Thu 10:37 PM

കോഴിക്കോട് ; വലിയ ഉളളിയുടെ വില കത്തികയറുന്നു. കിലോ 35 ഉണ്ടായിരുന്ന ഉള്ളിയുടെ വില ഇന്ന് 40 രൂപയാണ്. ഓണം കഴിഞ്ഞപ്പോഴേക്കും ഉളളി വില കുതിക്കുകയാണ്. ഉള്ളിയുടെ കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്ക് ലാസല്‍ഗാവണില്‍ ഇന്ന് കിലേ 45 മുതല്‍ 50 വരെ രൂപയ്ക്കാണ് ഉള്ളി കയറ്റി അയച്ചത്.


കേരളത്തില്‍ അതിനാല്‍ വരും ദിവസങ്ങളില്‍ 55 രൂപ മുതല്‍ 60 രൂപവരെ ആയേക്കാം. ഓണത്തിന് മുന്‍പ് 35 രൂപ ഉണ്ടായിരുന്ന ഉളളിക്ക് ഇരട്ടി വിലയാണ് ഇനി മാര്‍ക്കറ്റിലുണ്ടാകുക. കൃഷി സ്ഥലങ്ങളിലെ കാലാവസ്ഥ വ്യതിയാനവും മഴയുമാണ് വില കൂടുതലിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.


  • HASH TAGS
  • #2019election
  • #onionpricehike