തിരുവോണം ബംപറടിച്ചത് ജ്വല്ലറി ജീവനക്കാരായ ആറു പേർക്ക്

സ്വലേ

Sep 19, 2019 Thu 11:28 PM

സംസ്ഥാനസർക്കാരിന്‍റെ ഓണം ബംബർ 12 കോടി നേടിയ ഭാഗ്യവാൻമാർ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ജ്വല്ലറിയിലെ സെയിൽസ്‍മാൻമാരാണ്.ഇവർ പിരിവിട്ട് കൂട്ടമായി എടുത്ത ലോട്ടറിക്കാണ് 12 കോടിയുടെ ഒന്നാം സമ്മാനമടിച്ചത്. ആലപ്പുഴ കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേരാണ് ആ ഭാഗ്യവാന്മാർ. റോണി, വിവേക്, രതീഷ്, സുബിൻ, റംജി, രാജീവൻ എന്നിവരെയാണ് തിരുവോണം ബംപർ കോടീശ്വരന്മാരാക്കിയിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടിഎം 160869 എന്ന ടിക്കറ്റ് നമ്പറിന് തിരുവോണം ബംപർ ഒന്നാം സമ്മാനമെന്ന് പ്രഖ്യാപിച്ചത്.

  • HASH TAGS