നൗഷാദ് വധം; ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി കീഴടങ്ങി

സ്വന്തം ലേഖകന്‍

Sep 20, 2019 Fri 06:29 PM

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. എസ്ഡിപിഐ പ്രവര്‍ത്തകനും ചെറുതുരുത്തി സ്വദേശിയുമായ അര്‍ഷാദ് ആണ് കീഴടങ്ങിയത്. കേസില്‍ ഇതുവരെ 7 പേരാണ് പിടിയിലായിട്ടുള്ളത്.


നൗഷാദിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചും പൊലീസും ഉള്‍പ്പെട്ട പുതിയ സംഘത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. 


  • HASH TAGS
  • #congress
  • #noushad