മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

സ്വലേ

Sep 20, 2019 Fri 08:06 PM

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. 


കെട്ടിടത്തില്‍ നിന്ന് താമസക്കാരെ നേരത്തേ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ്  ഒഴിവായത് . കെട്ടിടത്തില്‍ ആരും കുടുങ്ങി കിടപ്പില്ലെന്നും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

  • HASH TAGS