സംസ്ഥാനത്ത് മഴ കനക്കും; രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍

സ്വന്തം ലേഖകന്‍

Sep 20, 2019 Fri 10:12 PM

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കനത്ത  മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ ഇപ്പോഴും  കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒന്നിനു പിറകെ ഒന്നായാണ് മൂന്നു ന്യൂനമര്‍ദങ്ങള്‍ സജീവമാകുന്നത്.എന്നാൽ ഒരേ സമയം  മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 


ആദ്യ ന്യൂനമര്‍ദം ഇതിനകം തന്നെ ദക്ഷിണേന്ത്യയില്‍ സജീവമായിട്ടുണ്ട്. ഇതില്‍ രണ്ട് മഴ പ്രേരക ചുഴികളുമുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും.24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകുംഇതോടെ അടുത്തമാസവും കനത്ത മഴ തുടരുമെന്നാണ് സൂചന.


  • HASH TAGS
  • #kerala
  • #Heavy rain