തെരുവ് നായ ആക്രമണം: ഏഴ് പേർക്ക് കടിയേറ്റു

സ്വലേ

Sep 21, 2019 Sat 04:43 PM

ഹരിപ്പാട്: തെരുവ് നായ ആക്രമണത്തില്‍ സ്കൂൾ വിദ്യാർഥികളടക്കം ഏഴ് പേർക്ക് കടിയേറ്റു. ദേശീയപാതയിൽ കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷന് സമീപവും കുമാരപുരത്തും കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വിദ്യാർഥികളായ താമല്ലാക്കൽ നാടേരത്ത് അമൃത (5), കരുവാറ്റ പുത്തൻകണ്ടത്തിൽ കീർത്തന (13), കരുവാറ്റ മൂലശ്ശേരിൽ അഞ്ജലി (11), വലിയപറമ്പ് ആദർശ് ഭവനത്തിൽ അശ്വിൻ (17), സെയിൽസ് എക്സിക്യൂട്ടീവ് റാന്നി സ്വദേശി രാജി (30), എന്നിവർക്കാണ് കരുവാറ്റയിൽ നായയുടെ  കടിയേറ്റത്. കുമാരപുരം ഷഹന മൻസിലിൽ സജിത (38), മകൾ സെൽവ (6) എന്നിവർക്കാണ് കുമാരപുരത്ത് കടിയേറ്റത്.

  • HASH TAGS