കൊടുവള്ളിയിൽ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ

സ്വലേ

Sep 21, 2019 Sat 06:04 PM

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ  കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ.മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലി,  തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാകേഷ് എന്നിവരെയാണ് കൊടുവള്ളി പോലിസ് പിടികൂടിയത്. 


ഇവരിൽ നിന്നും 1,40,000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഓമശ്ശേരി ഭാഗത്ത് വിതരണം ചെയ്യാനായി സ്‌കൂട്ടറില്‍ കള്ളനോട്ടുമായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

  • HASH TAGS
  • #Cash
  • #Koduvalli
  • #കള്ളനോട്ട്