ട്രംപ് ഇമ്രാന്‍ ഖാനെ തിങ്കളാഴ്ചയും മോദിയെ ചൊവ്വാഴ്ചയും സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍

Sep 21, 2019 Sat 07:23 PM

വാഷിംഗ്ടണ്‍ : 74 മത് യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്‍പായി ന്യൂയോര്‍ക്കില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും സന്ദര്‍ശിക്കും.

തിങ്കളാഴ്ച ഇമ്രാന്‍ ഖാനുമൊത്തുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് മോദിയെ സന്ദര്‍ശിക്കുക എന്ന് ഔദ്യോഗിക വൃന്തം അറിയിച്ചു.

ഹോസ്റ്റണില്‍ വെച്ച് നടക്കുന്ന 'ഹൗഡി മോദി  എന്ന ചടങ്ങിന് ശേഷമായിരുക്കും ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. അമേരിക്കയില്‍ താമസിക്കുന്ന അനേകായിരം ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും.


  • HASH TAGS