അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21-ന്

സ്വന്തം ലേഖകന്‍

Sep 21, 2019 Sat 08:15 PM

തിരുവനന്തപുരം ; വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 24-നാണു വോട്ടെണ്ണല്‍. 


അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴയില്‍ നിന്നും ലോക്‌സഭയിലേക്ക് എ.എം.ആരിഫ് ജയിച്ചതോടെയാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടൂര്‍ പ്രകാശ് (കോന്നി), ഹൈബി ഈഡന്‍ (എറണാകുളം), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎല്‍എമാര്‍.


മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 27ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ നാല് ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.


  • HASH TAGS