ഗതാഗത നിയമലംഘനം; പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം

സ്വ ലേ

Sep 21, 2019 Sat 09:35 PM

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള  പിഴത്തുക കുറക്കാന്‍ തീരുമാനം. മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴ കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍   ചേർന്ന യോഗത്തിലാണ് പിഴത്തുക കുറക്കാന്‍ തീരുമാനമായത്.പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഗതാഗത സെക്രട്ടറിയെയാണ് മന്ത്രിസഭാ യോഗത്തില്‍ ചുമതലപ്പെടുത്തിയത്. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതില്‍ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

  • HASH TAGS
  • #pinarayivjayan
  • #Motor vehicle
  • #ഗതാഗത നിയമലംഘനം