കാലില്‍ നിന്നും രക്തം ഒഴുകി; ടീമിന് വേണ്ടി എല്ലാം സഹിച്ച് വാട്‌സണ്‍

സ്വന്തം ലേഖകന്‍

May 14, 2019 Tue 07:31 AM

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ഒരു റണ്‍സിനരികെയാണ് ചെന്നൈ വീണത്. ഷെയ്ന്‍ വാട്ട്‌സണ്‍ അവസാന ഓവറില്‍ റണ്‍ ഔട്ട് ആയില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. 80 റണ്‍സെടുത്ത് ചെന്നയ്യുടെ ടോപ് സ്‌കോററും വാട്ട്‌സണ്‍ തന്നെ. ആദ്യ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി അവസാന ഓവറുവരെ നിലയുറപ്പിച്ച താരം മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.


എന്നാല്‍ മത്സരത്തില്‍ താരം കളിച്ചത് രക്തം ഒഴുകിയ കാലുമായിട്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍്. ചെന്നൈ ബോളര്‍ ഹര്‍ഭജന്‍ സിങ്ങാണ് വാട്‌സന്റെ പരിക്കിനെ പറ്റി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടത്. 'നിങ്ങള്‍ അദ്ദേഹത്തിന്റെ കാലില്‍ രക്തം കാണുന്നുണ്ടോ. മത്സരശേഷം ആറ് സ്റ്റിച്ചിടേണ്ടി വന്നു. പരിക്കേറ്റ കാലുമായാണ് കളിച്ചത്. ആരോടും അത് പറയാനും തയ്യാറായില്ല' എന്ന കുറിപ്പോടെയുള്ള വാട്‌സന്റെ ചിത്രമാണ് ഹര്‍ഭജന്‍ പങ്കുവച്ചത്. പരിക്ക് വകവെക്കാതെ ടീമിന്റെ വിജയത്തിനു വേണ്ടി പരിശ്രമിച്ച വാട്‌സന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍.


  • HASH TAGS