സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

Sep 23, 2019 Mon 04:00 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും  കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍, ഗുജറാത്ത് തീരത്തിന് മുകളിലായി ഒരു തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതായി   കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട,  മലപ്പുറം   ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്.ബുധനാഴ്ച എട്ട് ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചു.

  • HASH TAGS
  • #Heavy rain