മരട് ദോശക്കും പാലാരിവട്ടം പുട്ടിനും പിന്നില്‍ കോഴിക്കോട്ടുക്കാര്‍

സ്വന്തം ലേഖകന്‍

Sep 23, 2019 Mon 07:35 PM

കോഴിക്കോട് ; സോഷ്യല്‍ മീഡിയയില്‍ വൈറലായ പരസ്യം  മരട് ദോശക്കും പാലാരിവട്ടം പുട്ടിനും പിന്നില്‍ കോഴിക്കോട്ടുക്കാര്‍. കോഴിക്കോട്ടെ പരസ്യ കമ്പനിയായ 'വിവിഇക്യു' ആണ് ലാഫെയര്‍ ഹോട്ടലിനു വേണ്ടി ഈ രസകരമായ പരസ്യം ചെയ്തത്. വിവിഇക്യു ഫൗഡര്‍ ആന്‍ഡ് ചീഫ് ഡിസൈന്‍ ഓഫീസര്‍ വിവേക് ശശീന്ദ്രനും ടീമുമാണ് ഈ ഡിസൈനിനു പിന്നില്‍.  ടീം അംഗങ്ങളായ മനു ഗോപാല്‍, ജിനോയ്, അശ്വതി, തുഷാര, രനീത രവീന്ദ്രന്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് ലാഫെയര്‍ പ്രമോഷന്‍ ക്യാമ്പയിനിനു പിന്നില്‍. ക്യാപ്ഷന് ഒരുക്കിയത് മനു ഗോപാലാണ്.


തൊട്ടാല്‍ പൊട്ടും കണ്‍സ്ട്രക്ഷന്‍ എന്ന പരസ്യവാചകത്തില്‍ പുട്ടും, പൊളിക്കാന്‍ വേണ്ടി പണിഞ്ഞ ദോശയും നിരവധി പ്രമുഖരടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. ഇതിലും മികച്ച പരസ്യം സ്വപ്‌നങ്ങളില്‍ മാത്രം എന്നുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഹിററാണ്.


സമകാലിക വിഷയം കോര്‍ത്തിണക്കിയുള്ള പരസ്യങ്ങള്‍ ഇതിനു മുന്‍പും വിവിഇക്യു ഡിസൈന്‍സ് ചെയ്തിരുന്നു. എന്നാല്‍ ലാഫെയര്‍ ഹോട്ടലിന്റെ സപ്പോര്‍ട്ടാണ് ഈ പരസ്യത്തിന്റെ വിജയത്തിനു പിന്നിലെന്ന് വിവേക് ശശീന്ദ്രന്‍ പറഞ്ഞു. ലാഫെയര്‍ ഹോട്ടലിന്റെ ഇന്റീരിയല്‍ ഡിസൈനുകളടക്കം ചെയ്യുമ്പോഴും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ഒരു ജോലിയായിട്ട് അല്ല ഡിസൈനുകള്‍ ഒരുക്കാറ് പലപ്പോഴും നിത്യ ജീവിതത്തില്‍ പറയുന്ന തമാശകളാണ് പരസ്യങ്ങളായി ആവിഷ്‌കരിക്കാറെന്നും അദ്ദേഹം പറഞ്ഞു. 300 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട് അതിലെല്ലാം ഇത്തരം വെറൈറ്റികളാണ് കൊണ്ടുവരാന്‍ ശ്രമിക്കാറെന്നും വിവേക് പറഞ്ഞു. വീനീത് ശ്രീനിവാസനടക്കം ഈ പരസ്യം ഷെയര്‍ ചെയ്ത സന്തോഷത്തിലാണ് വിവിഇക്യു ടീം. ( www.vveq.in. )  • HASH TAGS