സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഹോട്ടല്‍

സ്വന്തം ലേഖകന്‍

Sep 23, 2019 Mon 10:39 PM

മനോഹരമായി അലങ്കരിച്ച് 39 മുറികള്‍  സ്വിമ്മിംഗ് പൂള്‍, സൗജന്യ വൈഫൈ, മികച്ച ഭക്ഷണവൈവിധ്യങ്ങള്‍, സ്പാ, ലൈവ് മ്യൂസിക്, ബാര്‍ എ്ന്നിവ ഒരുക്കി സ്‌പെയിനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഹോട്ടല്‍. പോര്‍ട്ടോ ക്രിസ്റ്റോയിലെ സോം ഡോണ എന്നാണ് ഹോട്ടലിന്റെ പേര്. സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുക എന്നതാണ് ഈ ഹോട്ടലിന്റെ പ്രധാന ഉദ്ദേശം. 


പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് ഇവിടെ നല്‍കുന്നത്. ജൂണ്‍ മാസം മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെയാണ് പ്ലേയ ഡി പോര്‍ട്ടോ ക്രിസ്റ്റോ ബീച്ച് ഉള്ളത് എന്നതിനാല്‍ ഇഷ്ടമുള്ളപ്പോഴൊക്കെ  കടല്‍ത്തീരത്ത് പോയിരിക്കുകയും ചെയ്യാം


സ്ത്രീകളായ കൂടുതല്‍  ജീവനക്കാരെ നിയമിക്കാനും ഹോട്ടല്‍ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാധാരണയായി പുരുഷന്മാര്‍ ചെയ്യുന്ന ജോലികളില്‍ തങ്ങളുടെ വൈദഗ്ദ്ധ്യം തെളിയിക്കാനായി സ്ത്രീകള്‍ക്ക് നല്‍കുന്ന അവസരമായാണ് ഹോട്ടല്‍ പ്രസിഡന്റ് ജോണ്‍ എറിക് കാപ്പല്ല ഇതിനെ കാണുന്നത്
  • HASH TAGS