മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു

സ്വലേ

Sep 23, 2019 Mon 10:40 PM

മുംബൈ: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്‌തെ അന്തരിച്ചു.    മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു  അന്ത്യം.86 വയസായിരുന്നു.  1950കളില്‍ ഇന്ത്യക്കായി ഏഴ് ടെസ്റ്റുകള്‍ ആപ്‌തെ കളിച്ചിട്ടുണ്ട്. 1952 പാക്കിസ്ഥാനെതിരെയായിരുന്നു ആപ്‌തെയുടെ അരങ്ങേറ്റം. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്

  • HASH TAGS