മൂന്ന്​​ വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സ്​ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന്​ മര്‍ദ്ദിച്ചു

സ്വന്തം ലേഖകന്‍

Sep 23, 2019 Mon 11:22 PM

മുംബൈ: മൂന്ന്​​ വയസുകാരിയെ ​ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സ്​ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന്​ മര്‍ദ്ദിച്ചു. മുംബൈയിലെ മാന്‍ഖര്‍ഡ്​ കോളനിക്ക്​ സമീപത്താണ്​  പിതാവി​ന്റെ മടിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്​. സ്ത്രി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്​ കണ്ട ബന്ധുക്കള്‍ ബഹളം വെക്കുകയും തുടര്‍ന്ന്​ ഓടിക്കൂടിയ നാട്ടുകാർ ​ കുട്ടിയെ രക്ഷപെടുത്തി ​. പൊലീസ്​ സ്ഥലത്തെത്തി   സ്​ത്രീയെ  അറസ്​റ്റ്​ ചെയ്തു   അന്വേഷണം  ആരംഭിച്ചിട്ടുണ്ട് .  • HASH TAGS
  • #mumbai
  • #child
  • #abdullakkutty