പ്രിയങ്കാ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഒരു ഫാഷനായി മാറിയെന്ന് മായാവതി

സ്വ ലേ

May 14, 2019 Tue 07:38 AM

പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്കാ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഒരു ഫാഷനായി മാറിയെന്ന് മായാവതി ആരോപിച്ചു. ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചിലവിടുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന്  മായാവതി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചിലവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നു മായാവതി കഴിഞ്ഞ ദിവസം  ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നുണ്ടെന്നും  മായാവതി പറഞ്ഞു. 


  • HASH TAGS
  • #priyanka